മാന്നാർ: വൈ.എം.സി.എ ചെങ്ങന്നൂർ സബ്‌റീജിയൺ കുടുംബസംഗമം നാളെ മാന്നാർ കുട്ടമ്പേരൂർ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ പള്ളിയിൽ നടക്കും. കുട്ടമ്പേരൂർ വൈ.എം.സി.എയുടെ ആതിഥേയത്വത്തിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വൈ.എം.സി.എ അംഗങ്ങളുടെ കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന സംഗമം നാളെ രാവിലെ 10ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സബ് റീജിയണൽചെയർമാൻ ജേക്കബ് വഴിയമ്പലം അദ്ധ്യക്ഷത വഹിക്കും. മലങ്കരഓർത്തഡോക്സ്‌ സഭ മാവേലിക്കരഭദ്രാസന സഹായമെത്രാപ്പൊലീത്ത അലക്സിയോസ് മാർ യൗസേബിയോസ് അനുഗ്രഹപ്രഭാഷണം നടത്തും. വൈ.എം.സി.എ ദേശീയപ്രസിഡന്റ് ജസ്റ്റിസ് ബെഞ്ചമിൻകോശി, റീജിയണൽചെയർമാൻ ജോസ് ജി.ഉമ്മൻ എന്നിവർ മുഖ്യാതിഥികളാവും. സീനിയർ മെഡിക്കൽ ഓഫീസർ ഡോ.സാബു സുഗതൻ മുഖ്യപ്രഭാഷണവും, വൈ.എം.സി.എ ദേശീയനിർവാഹക സമിതിയംഗം തോമസ്ചാക്കോ സമ്മാനദാനവും നിർവഹിക്കും. കുടുംബസംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സബ്റീജിയണൽ ജനറൽകൺവീനർ ജാജി എ.ജേക്കബ്, കുട്ടമ്പേരൂർ വൈ.എം.സി.എ പ്രസിഡന്റ്‌ ജോജി ജോർജ്ജ്, സെക്രട്ടറി തോമസ്ജോൺ, ട്രഷറർ പി.ജി മാത്യു എന്നിവർ അറിയിച്ചു.