
ചാരുംമൂട്: അജൈവ മാലിന്യ ശേഖരണത്തിനായി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ചാരുംമൂട് ജംഗ്ഷനിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച ബിന്നുകളും പരിസരവും മാലിന്യക്കൂമ്പാരമായി മാറിയതിനെ തുടർന്ന് മാലിന്യവും ബിന്നുകളും അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട്
ബി.ജെ.പി ചാരുംമൂട് മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. പിയൂഷ് ചാരുംമൂടിന്റെ നേതൃത്വത്തിൽ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർക്ക് നിവേദനം നൽകി. ബി.ജെ.പി ജില്ലാ സെക്രട്ടറി കെ. സഞ്ജു, മണ്ഡലം വൈസ് പ്രസിഡന്റ് സനിൽ കുമാർ, ട്രഷറർ ജി. എസ്. സതീഷ് കുമാർ, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് വിഷ്ണു ചാരുംമൂട് , മഹിളാ മോർച്ച മണ്ഡലം ട്രഷറർ
അജിത എസ്. കുമാർ, ബാഹുലേയൻ, അജി തുടങ്ങിയവർ പങ്കെടുത്തു. ഉന്നയിച്ച ജനകീയ ആവശ്യങ്ങൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധം ഉൾപ്പടെ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു.