
ചേർത്തല : ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഒ.സി. വക്കച്ചനെ കേരള വ്യാപാരി വ്യവസായി സമിതി കഞ്ഞിക്കുഴി ഏരിയാ കൺവൻഷനിൽ സംസ്ഥാനെ സെക്രട്ടറി ഇ.എസ്.ബിജു ആദരിച്ചു. ബിസിനസിൽ നിന്നുള്ള വരുമാനത്തിന്റെ വലിയ ഒരു പങ്ക് തന്റെ ആദരം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി മുഖേന ജില്ലയിലുടനീളം സഹായമെത്തിക്കുന്നത് പരിഗണിച്ചാണ് അംഗീകാരം നൽകിയത്. വക്കച്ചനും വി.എൻ. ബാബുവും ചേർന്നു നിർമ്മിച്ച പോർക്കളം എന്ന സിനിമയുടെ സംവിധായകനും , അറേബ്യൻ ബുക്ക്സ് ഒഫ് വേൾഡ് റിക്കോർഡ്സ് അവാർഡ് ജേതാവുമായേ ഛോട്ടാ വിപിൻ , സ്റ്റാർ സിംഗർ മീനാക്ഷി എന്നിവരും ആദരിക്കപ്പെട്ടു. ജമീലാ പുരുഷോത്തമൻ അദ്ധ്യക്ഷയായി. സംസ്ഥാന സമിതി അംഗം ടി വിജയകുമാർ ,ജില്ലാ സെക്രട്ടറി ടി.വി ബൈജു , മണി മോഹൻ,സി.എ ബാബു, ഒ. സി വക്കച്ചൻ, വിജയശ്രീ സുനിൽ ,കെ .വി.ബാബു, വി.കെ.മുകുന്ദൻ ,സിദ്ധാർത്ഥൻ തുടങ്ങിയവർ സംസാരിച്ചു.