മാന്നാർ: എസ്.എൻ.ഡി.പി മാന്നാർ യൂണിയനിലെ ബുധനൂർവടക്ക് ശാഖയിലെ ഗുരുപ്രതിഷ്ഠാ വാർഷിക, ചോതി മഹോത്സവം വിവിധ ആദ്ധ്യാത്മിക-വൈദീക ചടങ്ങുകളോടെ നാളെ ശാഖാഗുരുക്ഷേത്രത്തിൽ നടക്കും. ഇതോടൊപ്പം എൽ.കെ.ജി മുതൽ ഡിഗ്രി വരെയുള്ള വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 8 ന് ശാഖായോഗം അഡ്മിനിസ്ട്രേറ്റർ ദയകുമാർ ചെന്നിത്തല പീതപതാക ഉയർത്തുന്നതോടെ പ്രതിഷ്ഠാവാർഷികാഘോഷം സമാരംഭിക്കും. തുടർന്ന് ക്ഷേത്രംതന്ത്രി കലാധരൻ തന്ത്രിയുടെ നേതൃത്വത്തിൽ മഹാശാന്തിഹോമം, ഗണപതിഹോമം, കലശപൂജ, കലശാഭിഷേകം, മഹാനിവേദ്യം, മഹാഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഗണപതി, ശാരദാ പ്രതിഷ്ഠാ പൂജ, മഹാദീപാരാധന, എന്നിവ നടക്കും.
11 ന് നടക്കുന്ന പ്രതിഷ്ഠാവാർഷിക സമ്മേളനം യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ ഉദ്ഘാടനം ചെയ്യും. യകുമാർ ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ പഠനോപകരണ വിതരണം നടത്തും. യൂണിയൻ നേതാക്കളായ നുന്നു പ്രകാശ്, ഹരിലാൽ ഉളുന്തി, ഹരിപാലമൂട്ടിൽ, സുജാത ടീച്ചർ, പുഷ്പാ ശശികുമാർ, അനീഷ് ചേങ്കര, ശാഖാ വനിതാസംഘം നേതാക്കളായ സുമിത്ര രമേശ്, ബിന്ദു സുനിൽ, കുമാരി-കുമാരസംഘം ഭാരവാഹികൾ തുടങ്ങിയവർ സംസാരിക്കും. സതീഷ് വിഴങ്ങിലേഴ്ത്ത് സ്വാഗതവും അജി കല്ലുവേലിൽ നന്ദിയും പറയും. ഉച്ചയ്ക്ക് 12.30ന് മഹാഗുരുപൂജാ പ്രസാദമൂട്ടും നടക്കും.