predhishe

ചാരുംമൂട്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട് ടൗണിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.

സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി.ഹരിപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കോശി എം.കോശി, എം.ആർ.രാമചന്ദ്രൻ, പി.എം.രവി , ആർ. അജയൻ , ഇബ്രാഹിംകുട്ടി, എസ്. സാദിക്ക്, വന്ദനാ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

താമരക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രകടനത്തിനും പ്രതിഷേധത്തിനും നേതാക്കളായ പി.ബി.ഹരികുമാർ, ടി.മന്മഥൻ, പി.രഘു, ശ്രീകുമാർ അളകനന്ദ, എൻ.ശിവൻപിള്ള ,

എം. ഇ.ജോർജ്, റെനി തോമസ് എന്നിവർ നേതൃത്വം നൽകി.