ambala

അമ്പലപ്പുഴ: പുറക്കാട് എസ്. എൻ. എം എച്ച് .എസ്. എസിൽ എട്ടാം ക്ലാസിലെ 300 ഓളം വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജ്മെന്റ് വക പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഠനോപകരണ വിതരണം മുൻ ഹെഡ്മിസ്ട്രസ് എസ് .ഉഷസ് ഉദ്ഘാടനം ചെയ്തു. മനേജർ എം.ടി. മധു അദ്ധ്യക്ഷനായി . പി.ടി.എ പ്രസിഡന്റ് ബി.ഹരിദാസ് , ഹെഡ്മിസ്ട്രസ് ഇൻ ചാർജ് കെ.സി. ചന്ദ്രിക, എസ്. നടേശൻ , സ്വരാജ്, ജാസ്മിൻ, സീമ എന്നിവർ സംസാരിച്ചു.