മാവേലിക്കര: തിരുവിതാംകൂർ ദേവസ്വം സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മാവേലിക്കര യൂണിറ്റ് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ.ബി.ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ശങ്കരനാരായണപിള്ള അദ്ധ്യക്ഷനായി. കെ.ശിവർമ്മ, മുരളീധരൻ നായർ, സി.ഹരികുമാർ, പി.ചന്ദ്രശേഖരപിള്ള, കെ.വി.ബീന, കെ.എസ്.സുജാതകുമാരി എന്നിവർ സംസാരിച്ചു. എൻ.ഗോപാലകൃഷ്ണൻ സ്വാഗതവും എ.ദേവാനന്ദ് നന്ദിയും പറഞ്ഞു.