മാവേലിക്കര: സ്വർണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. കരിപ്പുഴ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പുതുശേരി അമ്പലം ജംഗ്ഷനിൽ സമാപിച്ചു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അനീഷ് കരിപ്പുഴ നേതൃത്വം നൽകിയ പ്രകടനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ ചെങ്കള്ളിൽ, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി വിശാഖ് പത്തിയൂർ, യൂത്ത് കോൺഗ്രസ്‌ ചെട്ടികുളങ്ങര മണ്ഡലം പ്രസിഡന്റ്‌ ഹരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.