പൂച്ചാക്കൽ. കാണാതായ കള്ളുഷാപ്പ് ജീവനക്കാരനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം പതിനേഴാം വാർഡ് നികർത്തിൽ വീട്ടിൽ ഉദയപ്പനെ (56) യാണ് ഇന്നലെ രാവിലെ പള്ളിപ്പുറം വാഴത്തറ തോട്ടിൽ മരിച്ച നിലയിൽ കണ്ടത്. പെരുമ്പളം കവലയിലെ കള്ളുഷാപ്പു ജീവനക്കാരനായിരുന്നു. എല്ലാ ദിവസവും ജോലി കഴിഞ്ഞ് രാത്രി വീട്ടിൽ എത്തുന്നതാണ് പതിവ്. ബുധനാഴ്ച ഏറെ വൈകിയിട്ടും വീട്ടിൽ എത്താതിരുന്നത് കൊണ്ട് ബന്ധുക്കൾ അന്വേഷിക്കുന്നതിനിടയിലാണ് ഇന്നലെ രാവിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: സതി. മക്കൾ: ആതിര, ആദർശ് . മരുമകൻ : ശരത്ത്.