ശ്രീനാരായണഗുരുദേവ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠ ഇന്ന്
ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ ആസ്ഥാനമന്ദിരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുതായി പണികഴിപ്പിച്ച ഗുരുമണ്ഡപത്തിന്റെ സമർപ്പണവും ടി.കെ.മാധവന്റെ അർദ്ധകായ പ്രതിമയുടെ അനാച്ഛാദനവും പുതിതായി പണികഴിപ്പിച്ച പ്രാർത്ഥനാ ഹാളിന്റെയും നവീകരിച്ച ഓഫീസിന്റെയും ഉദ്ഘാടനവും ശ്രീനാരായണ ധർമ്മചര്യയജ്ഞവും ഇന്ന് മുതൽ 14 വരെ നടക്കും.
പുതുതായി പണികഴിപ്പിച്ച ഗുരുമണ്ഡപത്തിലെ ശ്രീനാരായണഗുരുദേവ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠ ഇന്ന് ഉച്ചയ്ക്ക് 12നും 12.30നും മദ്ധ്യേ സ്വാമി ശിവബോധാനന്ദയുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രംതന്ത്രി സുജിത്ത് തന്ത്രികൾ നിർവ്വഹിക്കും. 12ന് രാവിലെ 9ന് നവീകരിച്ച യൂണിയൻ ഓഫീസിന്റെയും പൊതുസമ്മേളനത്തിന്റെയും ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിക്കും. എസ്.എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ ഭദ്രദീപ പ്രകാശനവും ഗുരു മണ്ഡപ സമർപ്പണവും നിർവ്വഹിക്കും. മന്ത്രി സജി ചെറിയാൻ പ്രാർത്ഥനാഹാളിന്റെ ഉദ്ഘാടനവും കൊടിക്കുന്നിൽ സുരേഷ് എം.പി. ടി.കെ.മാധവന്റെ അർദ്ധകായ പ്രതിമയുടെ അനാച്ഛാദനവും നിർവ്വഹിക്കും.
യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് അദ്ധ്യക്ഷത വഹിക്കും. ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര സ്വാഗതം പറയും. സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണവും എം.എസ് അരുൺകുമാർ എം.എൽ.എ, മാവേലിക്കര ചെയർമാൻ കെ.വി.ശ്രീകുമാർ തുടങ്ങിയവർ മുഖ്യപ്രഭാഷണവും നടത്തും. ചെറുമകൻ എൻ. ഗംഗാധരൻ ടി.കെ മാധവനെ അനുസ്മരിക്കും. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രൻ എഴുമറ്റൂർ, എംപയർമാൾ എം.ഡി കെ രാധാകൃഷ്ണപിള്ള തുടങ്ങിയവർ മുഖ്യാതിഥികളാകും. കൺസ്യൂമർ ഫെഡ് ഡയറക്ടർ ബോർഡംഗം കെ. മധുസൂദനൻ, നൂറനാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.കെ.കെ.അനൂപ്, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ തുടങ്ങിയവർ സംസാരിക്കും. ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ് നന്ദി പറയും. ഉച്ചയ്ക്ക് ശേഷം ശ്രീനാരായണ ധർമ്മചര്യയജ്ഞം അരംഭിക്കും. 12, 13, 14 തീയതികളിലായി നടക്കുന്ന ധർമ്മ ചര്യയജ്ഞത്തിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സ്വാമി ശിവബോധാനന്ദ, അഡ്വ. രാജൻ മഞ്ചേരി, സജീഷ് മണലേൽ, സി.എ.ശിവരാമൻ ന്യൂഡൽഹി, സന്ദീപ് പച്ചയിൽ, രേഖാ അനിൽ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. വിവിധ യൂണിയൻ ഭാരവാഹികളായ ഡോ.എം.പി. വിജയകുമാർ, ജയലാൽ എസ്. പടീത്തറ, അനിൽ അമ്പാടി, അനിൽ പി. ശ്രീരംഗം, ജയകുമാർ പാറപ്പുറത്ത്, ബി.സത്യപാൽ, സിനിൽ മുണ്ടപ്പള്ളി, ടി.കെ. വാസവൻ, ബിജു ഇരവിപേരൂർ, അനിൽ എസ്.ഉഴത്തിൽ തുടങ്ങിയവർ വിവിധ സെഷനുകളിൽ മുഖ്യാതിഥികളായി പങ്കെടുക്കും. 14-ന് വൈകിട്ട് 5ന് സമാപനസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. മുൻ യുണിയൻ ഭാരവാഹികളായ ഇവങ്കര വിശ്വനാഥൻ, ഗംഗാധര പണിക്കർ, അഡ്വ. ഗോപാലകൃഷ്ണൻ, പി.എസ്. വിജയൻ, സംസ്ഥാനകലോത്സവ വിജയി അനന്തകൃഷ്ണൻ തുടങ്ങയവരെ ആദരിക്കും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിപാടികൾക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകണമെന്ന് കൺവീനർ ഡോ. എ.വി. ആനന്ദരാജ്, ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, കമ്മറ്റിയംഗങ്ങളായ വിനുധർമ്മരാജൻ, സുരേഷ് പള്ളിക്കൽ എന്നിവർ അഭ്യർത്ഥിച്ചു.