photo

ആലപ്പുഴ: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് നടത്തുന്ന ആരോപണങ്ങൾ ആർ.എസ്.എസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ചും ഇതിന് പിന്നിൽ പി.സി. ജോർജ്ജിനുള്ള പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലയിലെ മുഴുവൻ ബ്ലോക്ക് കേന്ദ്രങ്ങളിലും ഡി.വൈ.എഫ്‌.ഐ പന്തം കൊളുത്തി പ്രകടനം നടത്തി. ആലപ്പുഴ നഗരത്തിൽ നടന്ന പ്രകടനം ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസിൽ നിന്നാരംഭിച്ച് സീറോ ജംഗ്ഷനിൽ സമാപിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ആർ. രാഹുൽ ഉദ്ഘാടനം ചെയ്തു. ശ്വേത എസ്.കുമാർ , ജി. ശ്രീജിത്ത്, ആർ. അനസ് എന്നിവർ സംസാരിച്ചു. ചെങ്ങന്നൂരിൽ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേൽ ഉദ്ഘാടനം ചെയ്തു.