
അമ്പലപ്പുഴ: സ്വർണ കള്ളക്കടത്ത് കേസിൽ കുറ്റാരോപിതനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വണ്ടാനത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കെ.പി.സി.സി ഒബിസി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് നവാസ് പതിനഞ്ചിൽ അദ്ധ്യക്ഷത വഹിച്ചു. മാഹിൻ മുപ്പതിൽച്ചിറ, പി.എം.സെയ്നു ,അലൻ ,ശ്രീഹരി,അൽഫാസ് ,ഷിജാസ് എന്നിവർ സംസാരിച്ചു.