ആലപ്പുഴ: സ്വർണക്കടത്ത് വിവാദത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി തത് സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്ന് ആം ആദ്മി പാർട്ടി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. നീതിപൂർവ്വമായ അന്വേഷണത്തിന് സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് ജില്ലാ കൺവീനർ റോയ് മുട്ടാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അശോക് ജോർജ്,ജില്ലാ സെക്രട്ടറി ഷിനു ജോർജ്, ജോയിന്റ് കൺവീനർമാരായ നവൻജി നാദമണി, ആര്യമോൾ,ഡോ.സോമൻ,ശരൺ ദേവ് തുടങ്ങിയവർ സംസാരിച്ചു.