
ചേർത്തല: വെട്ടക്കലിൽ സ്വകാര്യ വ്യക്തിയുടെ നിർമ്മാണം നടക്കുന്ന വീട്ടിൽ പ്ലംബിംഗ് ജോലിക്കിടെ പാരപ്പറ്റിൽ നിന്നും താഴേക്കു വീണ് റിട്ട.കെ.എസ്.ആർ.ടി.സി ഡ്രൈവർ മരിച്ചു.വയലാർ ഗ്രാമപഞ്ചായത്ത് 11 ാം വാർഡ് കളവംകോടം സി.എം.എസ് മുണ്ടാംവെളി മംഗളദാസ് (59)ആണ് മരിച്ചത്.ഇന്നലെ ഉച്ചക്ക് 1.30 യോടെയായിരുന്നു അപകടം. നിർമ്മാണത്തിലിരുന്ന സെപ്ടിക് ടാങ്കിലേക്കു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മംഗളദാസിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: കോമളം.മാതാവ്:പങ്കജാക്ഷി. മക്കൾ: മാധുരി,മഞ്ജുഷ.