ep

ആലപ്പുഴ: മുല്ലയ്ക്കൽ വാർഡ് കല്ലൻ റോഡിൽ എ.വി.ജെ ജംഗ്ഷനു പടിഞ്ഞാറുവശം ഇലക്ട്രിക് പോസ്റ്റിലെ ബോക്‌സിന് തീ പിടിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. അഗ്‌നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ മൂലം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരാതെ അണച്ചു. സീനിയർ ഫയർ ഓഫീസർ ജെ.ജെ.നെൽസൺ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺ ബാബു, ഷുഹൈബ്, മുഹമ്മദ് നിയാസ്, അഖിലേഷ് , ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ ചന്ദ്രപ്പൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.