ഹരിപ്പാട് : അവശ്യമരുന്നുകൾ ഉൾപ്പെടെ 872 ഇനം മരുന്നുകൾക്ക് 10.8 ശതമാനം വിലവർദ്ധനവ് വരുത്താൻ കേന്ദ്രസർക്കാർ അനുമതി നൽകിയതിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചാരണ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി , ഇന്ന് വൈകിട്ട് നാല് മുതൽ ഹരിപ്പാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രി ജംഗ്ഷനിൽ നിൽപ്പ് സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.