അരൂർ: അരൂർ ഗ്രാമ പഞ്ചായത്തിലെ പൊതു ശ്മശാനത്തിലേക്ക് താല്ക്കാലിക വേതനാടിസ്ഥാനത്തിൽ ശ്മശാനം ഓപ്പറേറ്ററെ നിയമിക്കുന്നു. അഭിമുഖം 16 ന് ഉച്ചയ്ക്ക് 2 ന് പഞ്ചായത്ത് ഓഫീസിൽ നടക്കും. പ്രവൃത്തി പരിചയവും താത്പര്യവും ഉള്ള അരൂർ ഗ്രാമ പഞ്ചായത്ത് നിവാസികൾ ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി പി.വി. മണിയപ്പൻ അറിയിച്ചു.