dd

ആലപ്പുഴ: ഓൾ ഇന്ത്യ ഫുടബാൾ ഫെഡറേഷന്റെ കീഴിൽ കേരള ഫുട്‌ബോൾ അസോസിയേഷനും ആലപ്പുഴ ജില്ലാ ഫുട്ബാൾ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന
'ഡി ലൈസൻസ്' ഫുട്ബാൾ പരിശീലകരുടെ പരിശീലനക്യാമ്പ് മുഹമ്മ മദർ തെരേസ ഹൈസ്‌കൂൾ ഗ്രൗണ്ടിലും സ്‌കൂൾ ഓഡിറ്റോറിയത്തിലുമായി ആരംഭിച്ചു. വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ക്യാമ്പിനൊടുവിൽ മത്സരപ്പരീക്ഷകളും ശാരീരികക്ഷമത പരിശോധനയും നടക്കും. ഉന്നത വിജയം നേടുന്നവർക്ക് ലൈസൻസ് ലഭിക്കും. ക്യാമ്പ് ഡോ.ഫാ.സാംജി വടക്കേടം ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു അദ്ധ്യക്ഷത വഹിച്ചു.
ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി ബി.എച്ച്.രാജീവ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ സ്‌കൂൾ എച്ച്.എം ജെയിംസ് കുട്ടി, ഫാദർ സതീഷ് മാവേലി, കേരള പ്രീമിയർ ലീഗ് ചെയർമാൻ കെ.എ.വിജയകുമാർ, ഫാദർ ജോച്ചൻ, ഇൻസ്ട്രക്ടർ ഷഫീഖ്, ഡി.എഫ്.എ ഭാരവാഹികളായ
പ്രവീൺ സി.പി, അനസ് മോൻ.ബി, അലി എന്നിവർ സംസാരിച്ചു.