
തുറവൂർ: തുറവൂർ ശ്രീലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ രാജേന്ദ്ര തീർത്ഥസ്വാമി പുണ്യതിഥി ആഘോഷിച്ചു. ക്ഷേത്രത്തിലെത്തിയ കാശി മഠാധിപതി സ്വാമി സംയമീന്ദ്ര തീർത്ഥയെ പൂർണ കുംഭം നൽകി നൂറ് കണക്കിന് ഭക്തരുടെ സാന്നിദ്ധ്യത്തിൽ സ്വീകരിച്ചു. ആരാധനയോടനുബന്ധിച്ച് സ്വാമി സംയമീന്ദ്ര തീർത്ഥയുടെ മുഖ്യ കാർമ്മികത്വത്തിൽ ശ്രീലക്ഷ്മി നരസിംഹമൂർത്തിക്ക് ശത കലശാഭിഷേകം, വേദവ്യാസ ദേവർക്ക് ലഘു വിഷ്ണു അഭിഷേകം, മഹാ പൂർണ്ണാഹുതി എന്നിവ നടന്നു. ചടങ്ങുകൾക്ക് ദേവസ്വം പ്രസിഡന്റ് എച്ച്. പ്രേംകുമാർ,ജി.സോമകുമാർ ഭട്ട്, ആർ.ജയചന്ദ്ര കമ്മത്ത് , എൻ.ഗോവിന്ദ രാജ പൈ തുടങ്ങിയവർ നേതൃത്വം നൽകി.