ആലപ്പുഴ: സെന്റ് ആന്റണീസ് ബോയ്സ് ഹോം തീർത്ഥാടന കേന്ദ്രത്തിൽ, ബോയ്സ് ഹോമിലെ പൂർവ വിദ്യാർത്ഥികൾ നാളെ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ നടത്തും.ഈ ദിവസം ദൈവദാസൻ മോൺ.റൈനോൾഡ് പുരയ്ക്കൽ അനുസ്മരണ ദിനമായി ആചരിക്കും. ഫാ സിജു.പി.ജോബ് പള്ളിപ്പറമ്പിൽ, ഫാ.ജെൻസൺ വാരിയത്ത്, ഫാ ഇഗ്നേഷ്യസ് ചുള്ളിക്കൽ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കുമെന്ന് രക്ഷാധികാരി ഫാ.തോബിയാസ് തെക്കേപ്പാലയ്ക്കൽ, ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പനഞ്ചിക്കൽ എന്നിവർ അറിയിച്ചു. തിരുനാൾ ദിനമായ തിങ്കളാഴ്ച്ച ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് ആലപ്പുഴ രൂപതാ മെത്രാൻ ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും.