കായംകുളം: കായംകുളം നഗരസഭയുടെയും കാർത്തികപ്പള്ളി ലീഗൽ സർവീസ് അതോറിട്ടിയുടെയും ആഭിമുഖ്യത്തിൽ കായംകുളം എൽ.പി സ്കൂൾ,യു.പി സ്കൂൾ, ജില്ലാ ഓട്ടിസം സെന്റർ കായംകുളം എന്നിവിടങ്ങളിൽ ശുചിത്വം,സുരക്ഷിതത്വം എന്നിവ സംബന്ധിച്ച് പരിശോധന നടത്തി.കായംകുളം നഗരസഭ ചെയർപേഴ്സൺ പി.ശശികല മുനിസിപ്പൽ സെക്രട്ടറി ധീരജ് മാത്യു, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗോപകുമാർ.എസ്, അരുണിമ.എസ്, പൊതുജനാരോഗ്യ വിഭാഗം ക്ലാർക്ക് എ.ശ്രീകുമാർ, ലീഗൽ സർവീസ് അതോറിട്ടി കോ-ഓർഡിനേറ്റർ രാജീവ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.