തുറവൂർ: മരിയപുരം സാന്താ മോനിക്ക സൗഹൃദ ജ്യോതിയുടെ നേതൃത്വത്തിൽ ആലപ്പുഴ രൂപത വൈദികനും സംഗീത സംവിധായകനുമായിരുന്ന ഫാദർ രാജു കാക്കരിയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ. റൈനോൾഡ് വട്ടത്തിൽ അദ്ധ്യക്ഷനായി. ആലപ്പുഴ രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ജോയി പുത്തൽ വീട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. തുറവുർ ജുമാ മസ്ജിദ് ഇമാം അൽ ഹാദി അബ്ദുൾ ഹക്കിം, നാലുകുളങ്ങര ക്ഷേത്രം മേൽശാന്തി വാരണം ടി.ആർ. സിജി ശാന്തി, ജില്ലാ പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസീസ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ.സജി, ലത ശശിധരൻ , വാർഡ് അംഗം ഹസീന, സിസ്റ്റർ .ലിൻസി, റെജിമോൻ ചക്കാലത്തറ, ആൻറണി ജോസഫ്, ജയിംസ് കുന്നേപറമ്പിൽ എന്നിവർ സംസാരിച്ചു.