arogyamela

മാന്നാർ: ആരോഗ്യമേള - 2022 മാന്നാർ പഞ്ചായത്ത് തല ഉദ്ഘാടനവും ആയുർവേദ മെഡിക്കൽ ക്യാമ്പും കൂട്ടംപേരൂർ കുന്നത്തൂർ ശ്രീദുർഗാ ഓഡിറ്റോറിയത്തിൽ നടന്നു. മേള ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വത്സലാ മോഹൻ ഉദ്ഘാടനം ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യസമിതി അദ്ധ്യക്ഷ വത്സലാ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. വൈസ്പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, സ്ഥിരംസമിതി അദ്ധ്യക്ഷരായ സലിം പടിപ്പുരയ്ക്കൽ, ശാലിനി രഘുനാഥ്, മാവേലിക്കര ബ്ലോക്ക്പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ആർ ശിവപ്രസാദ്, അനീഷ് മണ്ണാരേത്ത് , സുനിത എബ്രഹാം, അജിത് പഴവൂർ , മധു പുഴയോരം, സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ ഹരിദാസ് എന്നിവർ സംസാരിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് സീനിയർ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.വിനോദ് കൃഷ്ണൻ നമ്പൂതിരി ക്യാമ്പിന് നേതൃത്യം നൽകി. ഡോക്ടർമാരായ പ്രിയാ ദേവദത്ത്, ആതിരാ , ബൃന്ദാ കൃഷ്ണൻ , എംആർ രാധിക, വിദ്യാ , ജയലക്ഷ്മി, ബിനു, ദിവ്യാ , സംഗീതാ എന്നിവർ രോഗികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകി.