കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ തകഴി 14-ാം ശാഖയിൽ ഇന്ന് വൈകിട്ട് മൂന്നിന് സൗജന്യ നോട്ട് ബുക്ക് വിതരണവും യൂണിയൻ സാരഥികൾക്ക് സ്വീകരണവും നൽകും. കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ സന്ദീപ് പച്ചയിൽ യോഗം ഉദ്ഘാടനം ചെയ്യും. നോട്ടുബുക്ക് വിതരണം യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം നിർവഹിക്കും. അംബിക ഷിബു, ഗീതാഞ്ജലി,ആമിന എന്നിവർ സംസാരിക്കും.