
ആലപ്പുഴ: സ്വർണക്കടത്ത് കേസിൽ ശരിയായ അന്വേഷണം നടന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിന്ന് പൂജപ്പുരയിലേക്ക് പോകേണ്ടി വരുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി സ്വർണ്ണക്കടത്തിന്റെ ക്യാപ്ടനാണ്. പിണറായിയുടെ കാലത്ത് നാട്ടിൽ താമസിക്കുന്നതിനേക്കാൾ നല്ലത് ജയിലിൽ കഴിയുന്നതാണെന്നും പൊലീസ് രാജിനെ നേരിടുമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.