കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കണ്ണാടി 1193 -ാം ശാഖയിൽ ഗുരുദേവ ക്ഷേത്രത്തിന്റെ ശ്രീകോവിൽ നിർമ്മാണത്തിന്റെ ഭാഗമായി മേൽക്കൂര ഉളികുത്ത് കർമ്മം തച്ച് ശാസ്ത്ര വിദഗ്ദൻ ശശികുമാർ ആചാരിയുടെ കാർമികത്വത്തിൽ നടന്നു. ശാഖാ യോഗം പ്രസിഡന്റ് എ.എം. മനോഹരൻ, യൂണിയൻ കമ്മറ്റി അംഗം
കെ.പി.സുബീഷ്, മാനേജിങ് കമ്മറ്റി അംഗങ്ങളായ പി.ജി.സദാനന്ദൻ, കെ.മധു, റെജിമോൻ തേമ്മനം,സുരേഷ് കുമാർ ക്ഷേത്രം ശാന്തി അശോകുകുമാർ എന്നിവർ നേതൃത്വം നൽകി.