ഹരിപ്പാട്: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്താനുള്ള ബി.ജെ.പി, യു.ഡി.എഫ് ഗൂഢാലോചനക്കെതിരെ സി.പി.എം ഹരിപ്പാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. താലൂക്ക് ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻഡിൽ സമാപിച്ചു.തുടർന്ന് നടന്ന പ്രതിഷേധയോഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു.കെ.മോഹനൻ, എസ്.സുരേഷ്, സി.പ്രസാദ്, എസ്.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.