ഹരിപ്പാട്: പൊതുസമൂഹത്തിലെ മതേതര മുഖമായിരുന്നു എം.എം.ബഷീറെന്ന് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. കോൺഗ്രസിനും യു.ഡി.എഫിനും കടുത്ത നഷ്ടമാണ് ബഷീറിന്റെ വേർപാട്. ഡി.സി.സിയുടെയും യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ എം.എം.ബഷീറിന്റെ ചരമവാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അനിൽ ബി.കളത്തിൽ , കെ.പി.സി.സി.ജനറൽ സെക്രട്ടറി എ.എ.ഷുകൂർ, കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം എം.ലിജു, യു.ഡി.എഫ് ജില്ലാ കൺവീനർ ബി.രാജശേഖരൻ, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.ബാബു കുട്ടൻ, ഹരിപ്പാട് മുനിസിപ്പൽ ചെയർമാൻ കെ.എം.രാജു, ഡി.സി.സി. വൈസ് പ്രസിഡന്റുമാരായ എം.കെ.വിജയൻ, എസ് ദീപു തുടങ്ങിയവർ സംസാരിച്ചു.