ഹരിപ്പാട് :താമല്ലാക്കൽ കോയിക്കലേത്ത് ദാറുസലാം റോഡിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോട് കൂടി വൈദ്യുതി ലൈനിലേക്ക് മാവ് കടപുഴകി വീണ് വൈദ്യുതി ലൈനുകൾ പൊട്ടി. ഹരിപ്പാട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ നിന്നും ജീവനക്കാരെ എത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി. പിന്നീട് വൈദ്യുതി പുന:സ്ഥാപിച്ചു.