photo

ചേർത്തല :മാരാരിക്കുളം ബീച്ച് ജംഗ്ഷനിൽ നിരന്തരം ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഇരു റോഡുകൾക്കും സിഗ്നൽ സംവിധാനം നിലവിൽ വന്നു. ദീർഘനാളായുള്ള ജനങ്ങളുടെ ആശങ്കയ്ക്ക് ഇതോടെ പരിഹാരമായി.
മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെയും അർത്തുങ്കൽ പൊലീസിന്റെയും അഭ്യർത്ഥനയെ തുടർന്ന് മാരാരിക്കുളത്തെ ഋഷിറാം ഹോസ്പ്പി​റ്റൽ മാനേജ്‌മെന്റാണ് സിഗ്നൽ ലൈ​റ്റ് സ്‌പോൺസർ ചെയ്തത്.സിഗ്നൽ ലൈ​റ്റിന്റെ ഉദ്ഘാടനം മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായി, വൈസ് പ്രസിഡന്റ് സി.സി.ഷിബു എന്നിവർ ചേർന്ന് നിർവഹിച്ചു.വാർഡ് അംഗം ജെസി ജോസി,അർത്തുങ്കൽ പൊലീസ് എസ്.എച്ച്.ഒ പി.ജി.മധു, എസ്.ഐ.രാജീവ്, ഋഷിറാം എം.ഡി.രജനി രാജീവ്, ഡോ.റിയാസ് സുലൈമാൻ എന്നിവർ പങ്കെടുത്തു.