മാവേലിക്കര : കുറത്തികാട് മാലിമേൽ ഭഗവതീ ക്ഷേത്രത്തിൽ 2023 ജനുവരി 27, 28, 29 തീയതികളിലായി നടക്കുന്ന ലക്ഷാർച്ചനയുടെയും സർവൈശ്വര്യ യജ്ഞത്തിന്റെയും ആദ്യ സംഭാവന കൂപ്പൺ വിതരണോദ്ഘാടനം നടന്നു. കുറത്തികാട് പത്മവിലാസത്തിൽ ഗീതാ ശിവദാസിൽ നിന്നും ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ ആർ.കൃഷ്ണൻ ഉണ്ണിത്താൻ കൂപ്പൺ സ്വീകരിച്ചു. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രഭരണസമിതി അംഗങ്ങളും ലക്ഷാർച്ചന കമ്മറ്റി അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.