അരൂർ:ചേർത്തല താലൂക്ക് എസ്.സി ആൻഡ് എസ്.ടി കോ-ഓപറേറ്റീവ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ 13 ന് എരമല്ലൂരിൽ സംഘടിപ്പിക്കുന്ന അയ്യങ്കാളി സ്മൃതിദിന സമ്മേളനത്തിൽ എസ്. എസ്. എൽ. സി പരീക്ഷയിൽ വിജയിച്ച ക്ലസ്റ്ററിന്റെ പരിധിയിലുള്ള സംഘാംഗങ്ങളുടെ കുട്ടികളെ അനുമോദിക്കുകയും മികച്ച വിജയം കൈവരിച്ച ആദ്യ മൂന്നുപേരെ ആദരിക്കുകയും ചെയ്യുമെന്ന് കൺവീനർ ദിവാകരൻ കല്ലുങ്കൽ അറിയിച്ചു. അർഹതയുള്ള കുട്ടികളുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പി സ്വയം സാക്ഷ്യപ്പെടുത്തി 18 ന് മുൻപ് 9645601652 എന്ന നമ്പരിൽ വാട്സ് ആപ്പ് ചെയ്യണം.