മാവേലിക്കര: പ്രകൃതിയുടെ വിവിധ ഭാവങ്ങളെ വർണ്ണാഭമാക്കി ഒരു ഫോട്ടോ പ്രദർശനം. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാവേലിക്കര മേഖല കമ്മറ്റിയാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രകൃതിയും മനുഷ്യരും ജീവജാലങ്ങളും പരസ്പരം സംവേദിക്കുന്ന വിവിധ മുഹൂർത്തങ്ങളെ ദൃശ്യമാക്കുന്നതായിരുന്നു 60ൽ പരം ഫോട്ടോഗ്രാഫറുമ്മാരുടെ 75 ഓളം ഫോട്ടോഗ്രാഫുകൾ. പരിസ്ഥിതി ദിനാചരണവും ഫോട്ടോ പ്രദർശനവും മാവേലിക്കര മുൻസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ഗിരീഷ് ഓറഞ്ച് അധ്യക്ഷനായി. കോറം പ്രസിഡൻ്റ് കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ പരിസ്ഥിതി സന്ദേശം നൽകി. ശശിധരൻ ഗീത്, സിബു നൊസ്റ്റാൾജിയ, ആർ.ദാസ്, മനോജ് ഓറഞ്ച്, ഷാമോൻ ശ്യാംസ്, ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.