ചേർത്തല: പൂർണമായും ശ്രീകൃഷ്ണ ശിലയിൽ നിർമ്മിച്ച കണ്ടമംഗലം ആറാട്ടുകുളം ശക്തി വിനായക ക്ഷേത്രം ശ്രീകോവിൽ പ്രതിഷ്ഠ ജൂലായ് 5 മുതൽ 14 വരെ വിവിധ ചടങ്ങുകളോടെ നടക്കും. വിഗ്രഹ ഘോഷയാത്ര, ദേശതാലപ്പൊലികൾ,ശിവപുരാണ സത്രം,ഗണേശ പുരാണ സത്രം,ദേവി മഹാത്മ്യ സത്രം,പ്രശസ്ത തന്ത്റി മുഖ്യൻ മാർ നയിക്കുന്ന വിശേഷാൽ മഹാഗണപതി ഹോമങ്ങൾ തുടങ്ങിയവ പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി നടക്കും.
വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപികരിച്ചു.കണ്ടമംഗലം ആരാധന ഓഡിറ്റോറിയത്തിൽ നടന്ന യോഗം കണ്ടമംഗലം ക്ഷേത്ര സമിതി പ്രസിഡന്റ് പി.ഡി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണ കമ്മിറ്റി ചെയർമാൻ എൻ.രാംദാസ് അദ്ധ്യക്ഷനായി.ഭാരവാഹികളായി മന്ത്റിമാരായ പി.പ്രസാദ്, വി.മുരളിധരൻ,എം.പി.മാരായ അഡ്വ.എ.എം.ആരീഫ്,കെ.സി.വേണുഗോപാൽ, എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ,ഗുരുരത്നം ജ്ഞാനതപസ്വി,വി.എൻ. ബാബു,പി.ഡി. ലക്കി,ടി. അനിയപ്പൻ,എൻ പി. ഷിബു,ജയലക്ഷ്മി അനിൽകുമാർ,എം.എ.കരിം ഹാജി,ജയിംസ് ചിങ്കുതറ, സി.കെ.ഷാജിമോഹൻ,കെ.ആർ. രാജേന്ദ്രപ്രസാദ്, സുജിത ദിലീപ് (രക്ഷാധികാരികൾ),എൻ. രാംദാസ് (ചെയർമാൻ), സലിം ഗ്രീൻവാലി (വർക്കിംഗ് ചെയർമാൻ), സജേഷ് നന്ദ്യാട്ട് (ജനറൽ കൺവീനർ),വി.കെ. അശോകൻ (ട്രഷറർ)
ഷാജി.കെ.തറയിൽ (ചീഫ് കോഓർഡിനേറ്റർ),
വിവിധ സബ് കമ്മറ്റികളുടെ ചെയർമാനും കൺവീനറുമായി അഭിലാഷ് മാപ്പറമ്പിൽ, പി.എ. ബിനു (പബ്ലീസിറ്റി ), ഗോപകുമാർ,കെ.ഡി. ജയരാജ്, ഗോപകുമാർ (പ്രോഗ്രാം), കെ.കെ.ബേബി,വി.എൻ. സുരേഷ് ബാബു (ഫൈനാൻസ് ), ആർ.പൊന്നപ്പൻ,ഹരികൃഷ്ണൻ (റിസപ്ഷൻ ),കെ.പി. ആഘോഷ്‌കുമാർ,ജയ പ്രതാപൻ(താലപ്പൊലി),സുരേഷ് മാമ്പറമ്പിൽ,സൈജു വട്ടക്കര (മീഡിയ) എന്നിവരെ തെരഞ്ഞെടുത്തു.