പൂച്ചാക്കൽ: കേരള നദ് വത്തുൽ മുജാഹിദീന്റെ യുവജന വിഭാഗമായ ഐ.എസ്.എം, അരൂക്കുറ്റിയിൽ നിർമ്മിച്ച മൂന്ന് വീടുകളുടെ താക്കോൽ ദാനവും പുതിയതായി നിർമ്മിക്കുന്ന വീടുകളുടെ ശിലാന്യാസവും നാളെ വൈകിട്ട് 4 ന് വടുതല അബ്റാർ ഓഡിറ്റോറിയത്തിൽ നടക്കും. താക്കോൽ ദാനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നിർമ്മാണോദ്ഘാടനം എ.എം. ആരിഫ് എം.പി.യും നിർവഹിക്കും. ഐ.എസ്.എം 50-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 100 വീടുകൾ എന്ന പദ്ധതിയുടെ ഭാഗമായാണ് അരൂക്കുറ്റി പഞ്ചായത്തിൽ വീടുകൾ നിർമ്മിച്ചു നൽകുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി എം.മുഹമ്മദ് മദനി, നൂർ മുഹമ്മദ് നൂർ സേട്ട് , സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ , അഹമ്മദ് അനസ് മൗലവി തുടങ്ങിയവർ പങ്കെടുക്കും .