
ചാരുംമൂട്: സംസ്ഥാന ആരോഗ്യ വകുപ്പും ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്തും സംയുക്തമായി നടത്തിവരുന്ന
ആരോഗ്യമേളയുടെ ഭാഗമായി പാലമേൽ ഗ്രാമ പഞ്ചായത്തിൽ ആരോഗ്യമേള സംഘടിപ്പിച്ചു.
ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആശാ പ്രവർത്തകരും അംഗൻവാടി ജീവനക്കാരുമൊക്കെ പങ്കെടുത്ത കൂട്ടനടത്തവും അർച്ചന നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും നടന്നു. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി ആരോഗ്യ മേള ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ആർ.ശശി, ആർ. അജയഘോഷ്, അംഗങ്ങളായ വേണു കാവേരി, ബി. അനിൽകുമാർ , സെക്രട്ടറി ദീപ്തി നായർ , ചുനക്കര സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. അനിൽകുമാർ, ഡോ.പ്രദീഷ് , ഡോ. പാർവ്വതി, സുനി ആനന്ദ്, സജിത്ത് തുടങ്ങിയവർ സംസാരിച്ചു.ബി.അനിൽകുമാർ ആരോഗ്യ കാൻസറും ജീവിത ശൈലിയും സെമിനാറിൽ ഡോ.എസ്.സുരേഷ് കുമാർ വിഷയാവതരണം നടത്തി. പ്രദർശന സ്റ്റാളുകൾ, പോഷകാഹാര ഉൽപ്പന്നങ്ങളുടെ പ്രദർശനം, ആരോഗ്യ ബോധവൽക്കരണ വീഡിയോ പ്രദർശനം,നാടകം എന്നിവയും നടന്നു.