a

മാവേലിക്കര: ചെട്ടികുളങ്ങര ജനനി ചാരിറ്റബിൾ ആൻഡ് കൾച്ചറൽ സൊസൈറ്റി ചെട്ടികുളങ്ങര ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടു കൂടി കിടപ്പു രോഗികൾക്കുള്ള വീൽചെയർ, വാട്ടർബെഡ്, എയർബെഡ് എന്നിവയുടെ വിതരണം ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജനനി പ്രസിഡന്റ് എം.പ്രഗൽഭൻ അദ്ധ്യക്ഷനായി. ചടങ്ങിൽ ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് തോമസ് കുര്യാക്കോസ്, സീനിയർ ബ്രാഞ്ച് മാനേജർ ഗീതു സന്തോഷ്, വിജയ്, സുനിത് ജനനി സെക്രട്ടറി ജി.അനിൽകുമാർ, ആർ.ശിവദാസൻപിള്ള, കരിമ്പിൻപുഴ മുരളി, അനിൽ പ്രസാദ്, സത്യൻ ചെന്നിത്തല, പ്രദീപ് കുമാർ രാമനിലയം, പ്രസാദ് പണിക്കർ, ദിവ്യാലക്ഷ്മി, അഖിൽ എന്നിവർ സംസാരിച്ചു.