മാവേലിക്കര: ചെട്ടികുളങ്ങര ഹൈസ്‌കൂളിലെ 1989-90 എസ്.എസ്.എൽ.സി പൂർവവിദ്യാർഥിക്കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹസംഗമവും ഗുരുവന്ദനവും സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10ന് ചെട്ടികുളങ്ങര ഹൈസ്‌കൂളിൽ മുൻ പ്രഥമാദ്ധ്യാപകനും അദ്ധ്യാപക പുരസ്‌കാര ജേതാവുമായ സി.ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്യും. 32 വർഷത്തിനു ശേഷമാണ് പൂർവ വിദ്യാർഥികർ ഒത്തു ചേരുന്നത്. 1989-90 എസ്.എസ്.എൽ.സി ബാച്ചിൽപ്പെട്ടവർ കൂട്ടായ്മയിൽ പങ്കാളികളാകണമെന്ന് സംഘാടകർ അറിയിച്ചു.