s

ചേർത്തല: കൺസ്ട്രക്‌ഷൻ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ഇന്ന് ചേർത്തല എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കും. നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്കു പരിഹാരം കാണാനുള്ള ഇടപെടലുകൾ ശക്തമാക്കണമെന്ന ആവശ്യമടക്കം ചർച്ചചെയ്യുമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി എ.മഹേന്ദ്രൻ,സ്വാഗതസംഘം കൺവീനർ പി.ഷാജിമോഹൻ,ടി.ജി.രാധാകൃഷ്ണൻ,വി.എ.പരമേശ്വരൻ,പി.എസ്.ഗോപി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27ന് പാലക്കാട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് സമ്മേളനം.
30 ജില്ലാകമ്മി​റ്റിയംഗങ്ങളുൾപ്പെടെ 160 പ്രതിനിധികൾ പങ്കെടുക്കും. ഇന്ന് രാവിലെ 10ന് സി.പി.എം ജില്ലാസെക്രട്ടറി ആർ.നാസർ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സി.ബി.ചന്ദ്രബാബു അദ്ധ്യക്ഷനാകും.എ.മഹേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.