photo

ചേർത്തല: ചേർത്തല തെക്ക് സഹകരണ ബാങ്കും കർഷകൻ വി.വിനോദും ചേർന്ന് നടത്തുന്ന ഓണക്കാല ജൈവ പച്ചക്കറി കൃഷിയുടെ തൈ നടീൽ ഉദ്ഘാടനം സംസ്ഥാന യുവജന ക്ഷേമ ബോർഡ് മികച്ച കർഷക അവാർഡ് ജേതാവ് സുജിത്ത് സ്വാമി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജി.ദുർഗാദാസ് ഇലഞ്ഞിയിൽ അദ്ധ്യക്ഷത വഹിച്ചു. വി.പി.സന്തോഷ്,പി.ഫൽഗുണൻ,ആർ.സുഖലാൽ,കെ.രമേശൻ,കെ.എസ്.ശരത്, സി.കെ.സരസമ്മ,രജനി ദാസപ്പൻ എന്നിവർ പങ്കെടുത്തു. ഭരണ സമിതി അംഗം ഡി. പ്രകാശൻ സ്വാഗതവും സെക്രട്ടറി കെ.വി.ഷീബ നന്ദിയും പറഞ്ഞു.

ഒരേക്കറോളം വരുന്ന സ്ഥലത്താണ് കൃഷി ചെയ്യുന്നത്.ഓണക്കാലത്ത് വിഷരഹിത പച്ചക്കറികൾ വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം.പയർ,പാവൽ,വെണ്ട,കുക്കുംമ്പർ,തക്കാളി എന്നിവയാണ് കൃഷി ചെയ്യുന്നത്.