 
ആലപ്പുഴ : നന്മമരം ഗ്ലോബൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വെള്ളാപ്പള്ളി ഔവർ ലേഡി ഒഫ് ഫാത്തിമ സ്കൂളിൽ മധുര വനം ഒരുക്കി. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിദ്യാലയ അങ്കണത്തിൽ പേര, ചാമ്പ തുടങ്ങിയ ഫലവൃക്ഷതൈകൾ നടുകയും കുട്ടികൾക്ക് വീടുകളിൽ നടുന്നതിനായി തൈകൾ നൽകിയതായും നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ജില്ലാ കോ ഓർഡിനേറ്റർ മായാബായി കെ.എസ് അറിയിച്ചു. വൃക്ഷത്തൈകൾ നടുന്നതിന്റെ ഉദ്ഘാടനം ജില്ലാ ഫോറസ്റ്റ് മേധാവി കെ.സജി നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജാക്സൺ വി.എസ് സ്വാഗതം പറഞ്ഞു.വാർഡ് കൗൺസിലർ റെഹിയാനത്ത് സംസാരിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥൻ കുഞ്ഞച്ചൻ കാട് അറിയാൻ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.