ആലപ്പുഴ: മാനവ സൗഹാർദ്ദ സന്ദേശവുമായി മുസ്ളീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള ജില്ലാ സുഹൃദ് സംഗമവും പ്രവർത്തക കൺവെൻഷനുംനാളെ നടക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ. എം നസീർ, ജനറൽ സെക്രട്ടറി അഡ്വ.എച്ച്. ബഷീർകുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സുഹൃദ് സംഗമം രാവിലെ 10.30ന് ഹോട്ടൽ പൽമീറയിൽ നടക്കും. ജില്ലയിലെ വിവിധ മത വിഭാഗങ്ങളുടെ നേതാക്കളും സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംഘടനാ പ്രതിനിധികളും പങ്കെടുക്കും. വൈകിട്ട് മൂന്നിന് ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിൽ പ്രവർത്തക കൺവൻഷൻ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് എ.എം.നസീർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി. എം.എ സലാം, ഡോ. എം.കെ മുനീർ, വി.കെ.ഇബ്രാഹിംകുഞ്ഞ്, ടി.എം.സലിം, ബീമപള്ളി റഷീദ്, വി.കെ.ഫൈസൽ ബാബു തുടങ്ങിയവർ സംസാരിക്കും.