s

ആലപ്പുഴ : നെല്ലിന്റെ സംഭരണവില ക്വിന്റലിന് നൂറു രൂപ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ കേരള സംസ്ഥാന നെൽനാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം സ്വാഗതം ചെയ്തു.സംസ്ഥാന സർക്കാരും നെല്ലിന്റെ സംഭരണണ വില കിലോഗ്രാമിന് മുപ്പത് രൂപയായി ഉയർത്തണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉത്ഘാടനം ചെയ്തു.ജോമോൻ കുമരകം , രാജൻ മേപ്രാൽ , ഹക്കിം മുഹമ്മദ് രാജാ ,പി.കെ.പരമേശ്വരൻ ,ഇ.ഷാബ്ദ്ദീൻ , ജേക്കബ് എട്ടുപറയിൽ , ചാക്കോ താഴ്ചയിൽ, ബിനു മദനൻ എന്നിവർ സംസാരിച്ചു.