s

ആലപ്പുഴ : കേരള ലളിതകലാ അക്കാദമി ജീവനക്കാർക്കായുള്ള കലാസ്വാദന,പരിശീലന ശില്പശാലയുടെ ഉദ്ഘാടനം തൃശൂർ ക്രൈംബ്രാഞ്ച് എസ്.പി കെ.എസ്.സുദർശൻ നിർവഹിച്ചു. ലളിതകലാ അക്കാദമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്‌മെന്റ് റിട്ട. ജോയിന്റ് ഡയറക്ടർ കെ.ഡി.വർഗ്ഗീസ്, വിംഗ്സ് ഓഫ് ചെയ്ഞ്ച് മാസ്റ്റർ ട്രെയിനർ വിൻസെന്റ് ജോസഫ് എന്നിവർ ആസംസാരിച്ചു. അക്കാദമി മാനേജർ മനോജ്കുമാർ കെ.എസ് സ്വാഗതവും എക്സിബിഷൻ ഒഫീസർ കെ.കെ.ബാബുമോൻ നന്ദിയും പറഞ്ഞു. ലളിതകലാ അക്കാദമിയുടെ കേരളത്തിലെ വിവിധ ഗ്യാലറികളിൽ നിന്നുള്ള ജീവനക്കാർക്കായാണ് ദ്വിദിന ശില്പശാല സംഘടിപ്പിച്ചത്.