
അമ്പലപ്പുഴ: സി.പി.എം പുന്നപ്ര തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവകേരള വികസന സദസ് സംഘടിപ്പിച്ചു. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി.ഏരിയ കമ്മിറ്റി സെക്രട്ടറി എ.ഓമനക്കുട്ടൻ, അംഗങ്ങളായ കെ.മോഹൻകുമാർ, ടി. എസ്.ജോസഫ്, കെ.പി .സത്യ കീർത്തി, കെ. എൻ. ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. പി .വിദ്യാനന്ദൻ സ്വാഗതം പറഞ്ഞു.