മാന്നാർ: ലോകം മാറുന്നതിനൊപ്പം നമുക്കും മാറാൻ കഴിയണമെന്നും ആ മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന വിദ്യാഭ്യാസമാണ് നാടിനാവശ്യമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. എലിമെന്ററി അദ്ധ്യാപക വിദ്യാഭ്യാസമേഖലയിലെ അദ്ധ്യാപകരുടെ അക്കാദിക് ഫോറമായ എഡ്യുഫോർട്ടിന്റെ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാന്നാർ നായർസമാജം ഐ.ടി.ഇ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ എഡ്യൂഫോർട്ട് ഇൻ പ്രസിഡന്റ് ഫാദർ ജോൺകുട്ടി അദ്ധ്യക്ഷത വഹിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ്ചെയർമാൻ ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ്‍ മുഖ്യാതിഥിയായിരുന്നു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷണൽ ടെക്‌നോളജി ഡയറക്ടർ അബുരാജ്, എ.ആർ സ്മാരകസമിതി ചെയർമാൻ പ്രൊഫ.പി.ഡി ശശിധരൻ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവംഗം ജി.കൃഷ്ണകുമാർ, നായർസമാജം സ്‌കൂൾസ് മാനേജർ കെ.ആർ രാമചന്ദ്രൻ നായർ, പ്രസിഡന്റ് കെ.ജി വിശ്വനാഥൻനായർ എന്നിവർ അംസാരിച്ചു. എഡ്യൂഫോർട്ട് ഇൻ സെക്രട്ടറി സിന്ധു.എസ് സ്വാഗതവും ജോ.സെക്രട്ടറി റാണി.എൽ നന്ദിയും പറഞ്ഞു. ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ച ടീച്ചർ എഡ്യൂക്കേറ്റർമാരെ ആദരിച്ചു.