ymca-family-

മാന്നാർ: വ്യക്തിത്വ വികസനം കുടുംബത്തിൽ നിന്നാരംഭിക്കണമെന്നും ജാതി-മത-വർഗ്ഗീയ ചിന്തകൾക്കതീതമായി സ്നേഹം പകരുന്നതാവണം നമ്മുടെ കുടുംബങ്ങളെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. വൈ.എം.സി.എ ചെങ്ങന്നൂർ സബ്‌റീജിയൺ കുടുംബസംഗമം കുട്ടമ്പേരൂർ സെന്റ്.ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ പള്ളി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടമ്പേരൂർ വൈ.എം.സി.എയുടെ ആതിഥേയത്വത്തിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വൈ.എം.സി.എ അംഗങ്ങളുടെ കുടുംബാംഗങ്ങൾ പങ്കെടുത്ത സംഗമത്തിൽ സബ്റീജിയണൽ ചെയർമാൻ ജേക്കബ് വഴിയമ്പലം അദ്ധ്യക്ഷത വഹിച്ചു. മലങ്കര ഓർത്തഡോക്സ്‌ സഭ മാവേലിക്കരഭദ്രാസന സഹായമെത്രാപോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. വൈ.എം.സി.എ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ബെഞ്ചമിൻ കോശി വിശിഷ്ടാതിഥിയായിരുന്നു. സീനിയർ മെഡിക്കൽ ഓഫീസർ ഡോ.സാബു സുഗതൻ മുഖ്യ പ്രഭാഷണം നടത്തി.

ഏഷ്യ പസിഫിക് അലയൻസ് മുൻ വൈസ്ചെയർമാൻ പ്രൊഫ.പി.ജെ ഉമ്മൻ, ദേശീയ നിർവാഹക സമിതിയംഗം തോമസ് ചാക്കോ, റീജിയണൽ സെക്രട്ടറി ഡോ.റെജി വർഗ്ഗീസ്, റീജിയണൽ സബ്സെന്റർ ചെയർമാൻ മാത്യു ജി.മനോജ്, റീജിയണൽ സോഷ്യൽ ആക്ഷൻ ചെയർമാൻ തോമസ് മണലേൽ, സബ്‌ റീജിയൻ കൺവീനർ ജാജി എ.ജേക്കബ്, കുട്ടംപേരൂർ വൈ.എം.സി.എ പ്രസിഡന്റ്‌ ജോജി ജോർജ്ജ്, സെക്രട്ടറി തോമസ് ജോൺ, ട്രഷറർ പി.ജി മാത്യു, ഫാ.ടി.എസ്‌ നൈനാൻ, ഫാ.ഗീവർഗീസ് പൊന്നോല, ഫാ.രാജൻ വർഗ്ഗീസ്, ഫാ.ഗോൾഡൻലി ഉമ്മൻ, ടിറ്റി എം.വർഗീസ്, റിജോഷ് ഫിലിപ്പ്, അലക്‌സാണ്ടർ കാരയ്ക്കാട്, അലക്സ് എം.നൈനാൻ, സി.ഐ സജു, കെ.ഐ കൊച്ചിട്ടി, സന്തോഷ് ടി.കോശി എന്നിവർ സംസാരിച്ചു.