photo
മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം.ജയശങ്കറും ജനറൽ സെക്രട്ടറി സിബി പഞ്ഞിക്കാരനും ചേർന്ന് ഗവ.ഗേൾസ് ഹൈസ്കൂൾ എച്ച്.എം ബാബുവിന് ഫാനുകൾ കൈമാറുന്നു

ചേർത്തല: ഗവ.ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി ചേർത്തല മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സീലിംഗ് ഫാനുകൾ വിതരണം ചെയ്തു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം.ജയശങ്കറും ജനറൽ സെക്രട്ടറി സിബി പഞ്ഞിക്കാരനും ചേർന്ന് എച്ച്.എം ബാബുവിന് ഫാനുകൾ കൈമാറി. അസോസിയേഷൻ മേഖല സെക്രട്ടറിമാരായ എസ്.സന്തോഷ്കുമാർ,എം.വി.മാത്യു,ട്രഷറർ ബാബു നാരായണൻ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.എസ്.സെയ്ഫുദ്ദീൻ എന്നിവർ പങ്കെടുത്തു.