പൂച്ചാക്കൽ: അരൂക്കുറ്റി ശ്രീ മാത്താനം ദേവസ്വം കമ്മറ്റിയുടെ നേതൃത്വത്തിൽ, ക്ഷേത്ര പരിധിയിൽ വരുന്ന അഞ്ച് എസ്.എൻ.ഡി.പി.യോഗം ശാഖകളിലെ 8, 9, 10 എന്നീ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും നാളെ വൈകിട്ട് 4 ന് ദേവസ്വം ആഡിറ്റോറിയത്തിൽ വച്ച് പഠനോപകരണങ്ങൾ വിതരണം ചെയ്യും. പ്രസിഡന്റ് എം.കെ.മോഹനൻ അദ്ധ്യക്ഷനാകും. സെക്രട്ടറി മുരളിധരൻ കളത്തിൽ, വൈസ് പ്രസിഡന്റുമാരായ മുരളി, അശോകൻ, ട്രഷറർ സി.വി.ചന്ദ്രൻ , നിർമ്മാണ കമ്മറ്റി ചെയർമാൻ കെ.പി.നടരാജൻ, കൺവീനർ വി.കെ.രവീന്ദ്രൻ , ക്ഷേത്രാചാര്യൻ അശോകൻ തന്ത്രി തുടങ്ങിയവർ പങ്കെടുക്കും.