olym
നഗരസഭ എം.ഒ വാർഡിൽ കൊവിഡ് പോരാളികളെ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു ആദരിക്കുന്നു

ആലപ്പുഴ: നഗരസഭ എം.ഒ വാർഡിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും കൊവിഡ് പോരാളികളെ ആദരിക്കലും നടന്നു. ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ അവാർഡിന് അർഹയായ സിസ്റ്റർ അംബികയെ

യും ഡോ.ലളിതാംബികയെയും ആദരിച്ചു. മെഡിക്കൽ പി.ജി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഡോ.ആര്യ അനിലിനെയും എം.ബി.ബി.എസിൽ ഉന്നത വിജയം നേടിയയ മഹാലക്ഷ്മിയെയും അനുമോദിച്ചു. ആശ വർക്കർമാരായ ജയതമ്പി, ഷാഹിദ എന്നിവരെയും ആദരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനീത, വി.എൻ.വിജയകുമാർ,വാഹിദ്,
വി.ജി.വിഷ്ണു എന്നിവർ മുഖ്യാതിഥികളായി. എസ് രമേശൻ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ അനിൽ,ഹണി എന്നിവർ സംസാരിച്ചു.
വികസന സമിതി അംഗങ്ങൾ ചേർന്ന് വാർഡ് കൗൺസിലർ കവിതയെ ആദരിച്ചു.